Facebook ... ">
2020-05-21 By Admin
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്യാനും അവരുമായി സൗഹൃദം പങ്കിടാത്തവരിൽ നിന്നും സ്വന്തം ഫോട്ടോകളും പോസ്റ്റുകളും ലോക്ക് ചെയ്തു സൂക്ഷിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ഫേസ്ബുക് അവതരിപ്പിച്ചു. അടുത്തയാഴ്ച്ച തന്നെ പുതിയ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാവും. പ്രൊഫൈൽ ലോക്ക് ചെയ്തുകഴിഞ്ഞാൽ മറ്റുള്ളവർക്ക് അയാളുടെ പ്രൊഫൈൽ ചിത്രം മാത്രമേ കാണാൻ സാധിക്കൂ. പ്രൊഫൈൽ ചിത്രം ലോക്ക് ചെയ്തിട്ടുണ്ടെന്നു ബാഡ്ജും കാണാൻ സാധിക്കും. പ്രൊഫൈൽ ലോക്ക് ആയിക്കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് പബ്ലിക് ആയി പോസ്റ്റുകൾ ഇടാൻ സാധിക്കില്ല. ഉപഭോക്താക്കളായ സ്ത്രീകൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെങ്കിലും എല്ലാവർക്കും ഇത് പ്രയോജനപ്പെടുത്താൻ കഴിയും.
നേരത്തെ ഫേസ്ബുക് പ്രൊഫൈൽ പിക്ച്ചർ ഗാർഡ് എന്ന ഒരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതിനു പിൻഗാമിയെന്നോണമാണ് പുതിയ ഫീച്ചറും അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ അഭിപ്രായം സ്വീകരിച്ചാണ് പുതിയ ഫീച്ചർ കൂട്ടി ചേർക്കുന്നതെന്നു ഫേസ്ബുക് പ്രോഡക്റ്റ് മാനേജർ റോക്‌സ്‌ന ഇറാനി പറഞ്ഞു.
Facebook