2020-07-14 By Admin
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രസിദ്ധീകരിക്കും. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ആർ.ഡി ലൈവ് ന്റെ മൊബൈൽ ആപ്പിലും http://www.keralaresults.nic.in, http://www.dhsekerala.gov.in, https://www.prd.kerala.gov.in, http://www.results.kite.kerala.gov.in, https://kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.