2021-05-25 By Admin
തിരുവനന്തപുരം: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര, കേരള സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 'ജലജീവൻ മിഷനിൽ' അവസരം. ജലജീവൻ മിഷൻ നിർവഹണ ഏജൻസിയായ പ്ലാനറ്റ് കേരളയിലാണ് ഒഴിവുകൾ. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ടീം ലീഡർ, കമ്മ്യൂണിറ്റി എഞ്ചിനീയർ, കമ്മ്യൂണിറ്റി ഫസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷ planetjjm@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക. ഫോൺ: 9447545598
തിരുവനന്തപുരം ജില്ലയിൽ കല്ലറ, പാങ്ങോട്, പെരിങ്ങമ്മല, പുല്ലമ്പാറ, പനവൂർ, നെല്ലനാട് എന്നീ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന പദ്ധതിയിലാണ് ഒഴിവുകൾ. ഇവിടങ്ങളിലെ ഒഴിവുകളിൽ തിരുവനന്തപുരം ജില്ലയിലുള്ളവർക്കാണ് മുൻഗണന.
കോഴിക്കോട് ജില്ലയിൽ നാദാപുരം, ചെക്കിയാട്, എടച്ചേരി, പുറമേരി, തൂണേരി, വളയം പഞ്ചായത്തുകളിലും വയനാട് ജില്ലയിൽ കണിയാംപറ്റ, മുട്ടിൽ എന്നീ പഞ്ചായത്തുകളിലുമാണ് ഒഴിവുകൾ. അവസാന തീയതി 2021 ജൂൺ 5
യോഗ്യത.ടീം ലീഡർ: msw (CD) + പ്രവൃത്തി പരിചയവും.
കമ്മ്യൂണിറ്റി എഞ്ചിനീയർ: (ITI /DIPLOMA + പ്രവൃത്തിപരിചയം )
കമ്മ്യൂണിറ്റി ഫസിലിറ്റേറ്റർ ( ANY DEGREE +പ്രവൃത്തി പരിചയം)