2020-07-22 By Admin
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റര്‍ ഒഴികെയുളള പരീക്ഷകള്‍ റദ്ദാക്കി. അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനും സര്‍വകലാശാല തീരുമാനിച്ചു. ഓണ്‍ലൈന്‍ പരീക്ഷ വീട്ടിലിരുന്ന് എഴുതാനും സൗകര്യമൊരുക്കും. അവസാന സെമസ്റ്റര്‍ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. അവസാന സെമസ്റ്റര്‍ ഒഴികെയുളള പരീക്ഷകള്‍ക്ക് മുന്‍ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാര്‍ക്ക് നല്‍കും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാര്‍ക്ക് നല്‍കാനും സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു.