Drdo.Gov.In സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
2021-04-17 By Admin
കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസേർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) അപ്രന്റീസ് ഒഴിവുകളുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ Drdo.Gov.In സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഡി.ആർ.ഡി.ഒയിലെ ഒഴിവുള്ള 79 തസ്തികകളിലേക്കാണ് അപേക്ഷി ക്ഷണിച്ചിട്ടുള്ളത്.NAPS പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആവശ്യമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും പോർട്ടലിൽ അപ്ലോഡ് ചെയ്യുക. പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 14 വയസിന് താഴെയുള്ളവരാവാൻ പാടില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ബിരുദാന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.