'തലൈവി' സെപ്റ്റംബർ 10 ന് തിയേറ്ററുകളിലെത്തും

2021-08-24 By Admin

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രം 'തലൈവി' സെപ്റ്റംബറിൽ പുറത്തിറങ്ങും. തമിഴകത്തിന്റെ തലൈവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നത് ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ കങ്കണ റണാവത്തിലൂടെയാണ്. ‘തലൈവി’ എന്ന ടൈറ്റിലില്‍ ഒരുക്കിയ സിനിമ നിര്‍മാണം പൂര്‍ത്തിയാക്കി 2021ന്റെ തുടക്കത്തില്‍ തന്നെ പുറത്തിറക്കാനായി നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം പ്രതിസന്ധിയിലാക്കിയതോടെ റിലീസ് നീട്ടിവയ്‌ക്കേണ്ടി വന്നു. വാച്ച്മാന്‍, ദേവി 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം സെപ്റ്റംബര്‍ 10ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||