2021-11-25 By Admin
പ്രേക്ഷകര്‍ കാത്തിരുന്ന മരക്കാര്‍ സിനിമയുടെ ആദ്യ ടീസര്‍ പുറത്ത്. യുദ്ധ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. അതിഗംഭീരമായ ദൃശ്യങ്ങളാണ് ടീസറിനെ വ്യത്യസ്തമാക്കുന്നത്. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും വേഷമിടുന്നു. ടീസര്‍ പുറത്തിറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും രണ്ട് ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.നിരവധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ധാരണയായത്.