2021-09-16 By Admin
മുംബൈ: വായ്പകളുടെ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി എസ്ബിഐ. പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. ഇന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
7.45 ശതമാനം ആയിരിക്കും പുതിയ പലിശ നിരക്ക്. പഴയ വായ്പകള്‍ക്ക് ബാധകമായ പ്രൈം ലെന്‍ഡിംഗ് റേറ്റിലും സമാനമായ രീതിയില്‍ കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ട്. പ്രൈം ലെന്‍ഡിംഗ് റേറ്റിലെ വ്യത്യാസവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.