2021-09-24 By Admin
കൊച്ചി : ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. 1.0എല്‍ ടിഎസ്ഐ ഡൈനാമിക് ലൈനിന് 10.49 ലക്ഷം രൂപ മുതലും 1.5 എല്‍ ടിഎസ്ഐ പെര്‍ഫോമന്‍സ് ലൈനിന് 14.99 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം പ്രാരംഭ വിലകള്‍. ആഗോളതലത്തില്‍ പ്രശംസ നേടിയ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത മിഡ്-സൈസ് എസ് യു വി സെഗ്മെന്റിലെ ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നമാണ് പുതിയ ഫോക്സ്‌വാഗൺ ടൈഗൂണ്‍.
ജര്‍മ്മന്‍ എന്‍ജിനീയേര്‍ഡ് എസ് യു വി ഡബ്‌ള്യു ടൈഗൂണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ് യു വി സെഗ്മെന്റില്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും മികച്ച ബില്‍ഡ് ക്വാളിറ്റി, സുരക്ഷ, അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഫോക്സ്‌വാഗൺ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ ആശിഷ് ഗുപ്ത പറഞ്ഞു.