2021-09-21 By Admin
ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം തിങ്കളാഴ്ച്ച അർധരാത്രിയാണ് സംഭവം. വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയവർ യുവതിയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നാടുവിലിരുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പോലീസ് പെട്രോൾ വാഹനം കണ്ട് പ്രതികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.