2022-06-22 By Admin
വയനാട് : വയനാട്ടിൽ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പറെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലാം വാർഡായ ചിത്രമൂലയിലെ മെമ്പറായ ശശിധരനാണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേക്ക് സമീപമുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.