2019-11-20 By Admin
മുംബൈ: എയർടെൽ, വൊഡാഫോൺ എന്നീ ടെലി കമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് പിന്നാലെ നിരക്ക് കൂട്ടി റിലയൻസ് ജിയോയും. ഏതാനും ദിവസങ്ങൾക്കകം നിരക്ക് കൂട്ടുമെന്ന് ജിയോ അറിയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശമനുസരിച്ച് രാജ്യത്തെ ടെലികോം കമ്പനികളുടെ നിലനിൽപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം. വൊഡാഫോൺ, ഐഡിയ, എയർടെൽ എന്നീ കമ്പനികൾ ഡിസംബർ 1മുതൽ നിരക്ക് കൂട്ടാൻ തീരുമാനിച്ചിരുന്നു. ഈ വിവരം പുറത്തായായതോടെ വൊഡാഫോണിന്റെയും ഐഡിയയുടെയും ഓഹരിവില ചൊവ്വാഴ്ച കുത്തനെ ഉയർന്നു. ചൊവ്വാഴ്ച മാത്രം 34.68 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.