2021-07-14 By Admin
മനാമ: ബഹ്റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സര്‍ക്കുലര്‍ ഇറക്കി. അറഫ ദിനവും പെരുന്നാള്‍ ദിനവും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും ഉള്‍പ്പെടെ ജൂലൈ 19 തിങ്കളാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു.