2021-08-05 By Admin
റിയാദ്: സൗദി അറേബിയയിൽ ഇന്ന് 1043 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 14 പേർ മരിക്കുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊവിഡ് മുക്തി നിരക്കില്‍ വര്‍ധനവുണ്ട്. നിലവിലെ രോഗാവസ്ഥയില്‍ നിന്ന് 1,211 പേരാണ് സുഖം പ്രാപിച്ചത്. രാജ്യമാകെ ഇന്ന് 106,517 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,29,995 ആയി. ഇതില്‍ 5,11,318 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,284 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,393 ആയി കുറഞ്ഞു. ഇതില്‍ 1,396 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.