2021-11-14 By Admin
ദുബായ്: ലോകകപ്പ് ടി-20 കലാശപ്പോരാട്ടത്തില്‍ ഇന്ന് അയല്‍ക്കാരായ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഇതേ വരെ കപ്പെടുത്തിട്ടില്ലാത്തതിനാല്‍ ഫൈനല്‍ കാത്തിരിക്കുന്നത് പുതിയ കിരീടാവകാശിയുടെ പട്ടാഭിഷേകത്തിന് കൂടിയാണ് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുക. 2010 ല്‍ വിന്‍ഡീസ് ആതിഥ്യമരുളിയ മൂന്നാം ലോകകപ്പില്‍ കങ്കാരുപ്പട ഫൈനലിലെത്തിയെങ്കിലും കിരീട ഭാഗ്യം ഇംഗ്ലണ്ടിനായിരുന്നു. ക്രിക്കറ്റില്‍ അജയ്യരായിരുന്ന കാലത്തും അതിവേഗ ക്രിക്കറ്റില്‍ ഓസീസിന് വിചാരിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവരും എഴുതിത്തള്ളിയിടത്തു നിന്നാണ് ഇത്തവണ ഫീനിക്സ് പക്ഷിയെ പോലെ, ഒരിടവേളക്ക് ശേഷമുള്ള ഓസീസിന്റെ ഫൈനല്‍ കുതിപ്പ്.