ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

2021-11-25 By Admin

ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. ടി-20 പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് വെള്ളക്കുപ്പായത്തിൽ ഇന്ത്യ കിവീസിനെ നേരിടാനിറങ്ങുന്നത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ അജിങ്ക്യ രഹാനെയാകും ഇന്ത്യയെ നയിക്കുക. കെ.എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാൽ മയങ്ക് അഗർവാളും ശുഭ്മാൻ ഗില്ലുമാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ശ്രേയസ് അയ്യർ കളിക്കാനിറങ്ങുമെന്ന് രഹാനെ തന്നെ അറിയിച്ചതിനാൽ സൂര്യകുമാർ യാദവിന് ഇന്ന് അവസരമുണ്ടായേക്കില്ല. പന്തിന്‍റെ അഭാവത്തിൽ വൃദ്ധിമാൻ സാഹ വിക്കറ്റ് കീപ്പറാകും. അശ്വിനും ജഡേജയുമാകും ടീമിലെ സ്പിന്നർമാർ.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||