2020-01-30 By Admin
ഹാമിൽട്ടൺ: ട്വന്റി-ട്വന്റി മത്സരത്തിൽ ന്യൂസിലാന്റ് മണ്ണിൽ ചരിത്രം കുറിച്ചതിന് പിന്നാലെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയുമായുള്ള വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഷമ്മിയെ അനശ്വരമാക്കിയ ഫഹദ് ഫാസിൽ പറയുന്ന 'ഷമി ഹീറോയാടാ ഹീറോ' എന്ന ഡയലോഗടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ടേബിള്‍ ടെന്നീസ് കളിച്ചുകൊണ്ടിരിക്കെ ഷമി ഒരു ഷോട്ട് പായിച്ച ശേഷമാണ് ഈ വാചകം പറയുന്നത്. സഞ്ജുവിന് ഷാമിയെ കൊണ്ട് ഡയലോഗ് പറയിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇന്ത്യൻ ടീമിനെയും ഷാമിയെയും അഭിനന്ദിച്ചാണ് സഞ്ജു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.