2020-02-01 By Admin
കൊച്ചി: ഐ.എസ്.എല്ലിൽ പ്ലേ ഓഫ് സാദ്ധ്യതകൾ നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്.സിയെ നേരിടും. കൊച്ചിയിൽ രാത്രി 7.30 നാണ് മത്സരം.
നാല് കളികളാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്. പതിനാല് കളികളിൽ നിന്നായി 14 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. പതിമൂന്ന് കളികളിൽ നിന്നായി 18 പോയിന്റുകളാണ് ചെന്നൈയിൻ എഫ്.സി നേടിയിട്ടുള്ളത്. അഞ്ച് കളികൾ അവശേഷിക്കുന്ന ചെന്നൈയിൻ എഫ്.സിക്ക് പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ല. അതേസമയം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഷട്ടോറിയുടെ മേലുള്ള വിലക്ക് നീങ്ങിയിട്ടില്ല.