2020-02-02 By Admin
ന്യൂസിലന്റിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഹർദിക് പാണ്ഡ്യ പുറത്തായി. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം പൂർണ്ണാരോഗ്യം വീണ്ടെടുക്കാനാവാത്തതിനെ തുടർന്നാണ് ഹർദിക് ടീമിൽ നിന്നും പുറത്തായത്.
കൂടുതൽ ശാരീരിക പരിശോധനകൾക്കായി ഹർദിക് ലണ്ടനിലേക്ക് പുറപ്പെട്ടതായി ബി.സി.സി.ഐ അറിയിച്ചു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് ഫിസിയോ ആഷിഷ് കൗശികും സര്ജന് ജെയിംസ് അല്ലിബോണും ഹർദിക്കിനൊപ്പമുണ്ട്.