2020-02-05 By Admin
ഹാമിൽട്ടൺ: ന്യൂസിലന്റിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നാല് വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
തന്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും(103) അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലിന്റേയും(88) നായകൻ വിരാട് കോഹ്‌ലിയുടെയും(51) മികവിലാണ് ഇന്ത്യ പടുകൂറ്റൻ സ്കോർ കിവീസിന് മുന്നിൽ വച്ചത്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയ പ്രിത്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഓപ്പണിങ്ങിലിറങ്ങിയത്. പ്രിത്വി ഷാ 20 റൺസും മായങ്ക് 32 റൺസുമെടുത്ത് പുറത്തായി. രാഹുലിന്റേയും ശ്രേയസ്സിന്റെയും മികച്ച കൂട്ടുകെട്ടിലാണ് ഇന്ത്യ സ്കോർ ഉയർന്നത്.
സെഞ്ചുറിക്ക് ശേഷം ശ്രേയസ് അയ്യർ ക്രീസ് വിട്ടെങ്കിലും തുടര്‍ന്ന് വന്ന കേദാര്‍ ജാദവുമൊത്ത് കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. രാഹുല്‍ 64 പന്തില്‍ 88 റണ്‍സും കേദാര്‍ ജാദവ് 15 പന്തില്‍ 26റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.