2020-02-06 By Admin
ന്യൂഡൽഹി: ഡഫ് ആന്‍ഡ് ഫെല്‍പ്സിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിർത്തുകയാണ് കോഹ്‌ലി. രണ്ടാം സ്ഥാനത്തുള്ളത് നടൻ അക്ഷയ് കുമാറാണ്.
കിങ് ഖാനെയും ധോണിയേയും മറി കടന്നാണ് കോഹ്‌ലി 2019 ലെ കണക്കുകളിലും ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനമാണെങ്കിലും അക്ഷയ് കുമാറിനേക്കാൾ ഇരട്ടി ബ്രാൻഡ്മൂല്യമാണ് കോഹ്‌ലിയുടേത്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്താണിത്. നിലവിൽ കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 39 % ആയിയുയർന്ന് 237.5 മില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്(1691 കോടിയോളം രൂപ). 104.5 മില്യണ്‍ ഡോളര്‍ (744 കോടിയോളം രൂപ) മൂല്യമാണ് അക്ഷയ് കുമാറിനുള്ളത്.
താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങുമാണ് മൂന്നാം സ്ഥാനത്തുള്ളത്(93.5 മില്യണ്‍ ഡോളര്‍- 666 കോടിയോളം രൂപ). മഹേന്ദ്രസിംഗ് ധോണി ഒൻപതാം സ്ഥാനത്തും(293 കോടി രൂപ) സച്ചിൻ ടെണ്ടുൽക്കർ പതിനഞ്ചാം സ്ഥാനത്തും(178 കോടി രൂപ) രോഹിത് ശർമ്മ ഇരുപതാം സ്ഥാനത്തുമാണ്(163 കോടി രൂപ).
ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളവർ
1. വിരാട് കോലി: 1689 കോടി
2. അക്ഷയ് കുമാര്‍: 743 കോടി
3. ദീപിക പദുക്കോണ്‍: 665 കോടി
4. രണ്‍വീര്‍ സിങ്: 665 കോടി
5. ഷാറുഖ് ഖാന്‍: 470 കോടി
6. സല്‍മാന്‍ ഖാന്‍: 396 കോടി
7. ആലിയ ഭട്ട്: 326 കോടി
8. അമിതാഭ് ബച്ചന്‍: 302 കോടി
9. എം.എസ്.ധോണി: 293 കോടി
10. ആയുഷ്മാന്‍ ഖുറാന: 286 കോടി