ഒരിക്കൽ ഫുട്‌ബോളുമായി കുതിച്ചയാൾ, ഇന്ന് വിഷാദ രോഗത്തിനടിമ!!

2020-02-11 By Admin

ബ്രസീലിയൻ ഫുട്‍ബോളിന്റെ ഇതിഹാസമായ പെലെ, ഓരോ ഫുട്‍ബോൾ ആരാധകന്റെയും മനസ്സിൽ കൊള്ളിയാൻ പോലെ ഓർമ്മിക്കാവുന്ന വ്യക്തി. എന്നാൽ ഇന്ന് അദ്ദേഹത്തെ വിഷാദരോഗം കീഴ്പ്പെടുത്തിയിരിക്കുകയാണ്. പെലെയുടെ മകൻ എഡീഞ്ഞോ ഒരു ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

'ഫുട്‍ബോളിലെ രാജാവായിരുന്ന പെലെ എന്ന വ്യക്തിക്ക് ഇന്ന് പരസഹായമില്ലാതെ നടക്കാനാകില്ല, ആ സത്യം അംഗീകരിക്കാൻ കഴിയാതെ സ്വയം ഒരു നാണക്കേടിൽ നിൽക്കുകയാണദ്ദേഹം. അതാണ് അദ്ദേഹത്തെ വിഷാദരോഗിയാക്കിയത്' -എഡീഞ്ഞോ പറഞ്ഞു. 

2014 മുതൽ പെലെയുടെ ആരോഗ്യനില വഷളായിരുന്നു. ഈ അടുത്തകാലത്ത് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതോടെ വീൽചെയർ കൂടാതെ സഞ്ചരിക്കാനാവില്ല. ഇപ്പോൾ ആരോഗ്യം ഭേദപ്പെട്ടതിനാൽ വാക്കറുപയോഗിച്ച് നടക്കാനാകും. 

1363 കളികളിൽ നിന്നായി 1284 ഗോളുകളാണ് ഈ ഇതിഹാസം നേടിയെടുത്തിട്ടുള്ളത്. ഈ വരുന്ന മെയ് മാസത്തിൽ പെലെയുടെ മൂന്നാം ലോകകപ്പിന്റെ അൻപതാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ആരാധകർ. മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിയ ഒരേയൊരു ഫുട്‍ബോൾ താരമാണ് പെലെ. 

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||