2020-02-13 By Admin
ഉടൻ വിരമിച്ചേക്കുമെന്ന സൂചനയുമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. ട്വന്റി-ട്വന്റിയില്‍ നിന്ന് വിരമിക്കുമെന്നാണ് വാര്‍ണര്‍ സൂചന നല്‍കിയിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെയാണ് ആരാധകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വാര്‍ണര്‍ നടത്തിയിരിക്കുന്നത്.
'ട്വന്റി-ട്വന്റിയില്‍ ഇനി അധികവര്‍ഷം ഉണ്ടാകില്ല. ഞാന്‍ മത്സര ഷെഡ്യൂള്‍ കണ്ടിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ആഗ്രഹിക്കുന്ന സഹതാരങ്ങള്‍ക്ക് എല്ലാവിധ ആശംസയും നേരുന്നു. എബി ഡിവില്ലിയേഴ്‌സും വീരേന്ദര്‍ സെവാഗും മൂന്ന് ഫോര്‍മാറ്റിലും ഒരുപാട് കളിച്ചവരാണ്. എന്നാല്‍ അത് കടുത്ത വെല്ലുവിളിയാണ്. മൂന്ന് ചെറിയ കുട്ടികളാണുള്ളത്. ഭാര്യയെ ഒറ്റക്കായി തുടര്‍ച്ചയായി യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നത്. അത് ടി20യാവും' -വാർണർ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ ഓപ്പണിങ് നിരയിലെ മികച്ച താരമാണ് ഡേവിഡ് വാർണർ. ഓസ്സീസിനായി 76 ട്വന്റി-ട്വന്റി മത്സരങ്ങളിൽ നിന്നായി 2079 റണ്‍സും 84 ടെസ്റ്റില്‍ നിന്ന് 7244 റണ്‍സും 119 ഏകദിനത്തില്‍ നിന്ന് 5136 റൺസും 126 ഐപിഎല്ലില്‍ നിന്ന് 4706 റൺസുമാണ് വാർണർ അടിച്ചുകൂട്ടിയിട്ടുള്ളത്.