2020-02-14 By Admin
ഇന്ത്യൻ വനിതാ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. ബാംഗ്ലൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ ക്രിപ്സയെ തോല്‍പ്പിച്ചാണ് ഗോകുലം കിരീട നേട്ടത്തിനർഹരായത്. 3-2 എന്ന നിലയിലായിരുന്നു സ്കോർ.
ഇതോടെ കേരളത്തിലേക്ക് ആദ്യമായി ദേശീയ ലീഗ് കിരീടം കൊണ്ടുവന്നെന്ന നേട്ടം ആദ്യമായി ഗോകുലം വനിതകൾ സ്വന്തമാക്കി. ഇതുവരെ ഒരു കേരള ക്ലബിന്റെയും പുരുഷ സീനിയര്‍ ടീമിനോ വനിതാ സീനിയര്‍ ടീമിനോ ദേശീയ ലീഗ് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ സേതു എഫ്.സിയെ തോൽപ്പിച്ചു കൊണ്ടായിരുന്നു ഗോകുലം കേരള ഫൈനലിലെത്തിയത്.
ഫൈനലിലെ വിജയ ഗോളടക്കം 18 ഗോളുകള്‍ അടിച്ച് ടൂര്‍ണമെന്റില്‍ ടോപ്പ് സ്കോറര്‍ ആയ നേപ്പാള്‍ താരം സബിത്രയാണ് ടൂര്‍ണമെന്റില്‍ ഗോകുലത്തിന്റെ അഭിമാന താരമായി മാറിയത്. മലയാളി ആയ പ്രിയ പി വി ആണ് ഗോകുലം കേരളയുടെ ഹെഡ് കോച്ച്.