2020-02-17 By Admin
ഐ.പി.എൽ 2020 ലെ ടീമുകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. മാർച്ച് 29 നാണ് ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്ങ്സും തമ്മിലാണ് ആദ്യ മത്സരം നടക്കുക.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണ ശനിയാഴ്ച രണ്ടുകളികള്‍ ഉണ്ടാവില്ല. എന്നാല്‍, പതിവുപോലെ ആറു ഞായറാഴ്ചകളിലും രണ്ടു കളികള്‍ ഉണ്ടാവും. ശനിയാഴ്ചകളിലെ രണ്ടുകളികള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസങ്ങളായി ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ ഉയരും.
മേയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. നോക്കൗട്ട് മത്സരങ്ങളുടെ ക്രമം ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.രാജസ്ഥാന്‍ റോയല്‍സ് ഒഴികെയുള്ള ടീമുകളുടെ ഹോം മൈതാനങ്ങൾക്ക് മാറ്റമുണ്ടാകില്ല.