2020-02-26 By Admin
ധോണി ആരാധകർക്ക് സന്തോഷിക്കാം. ഐ.പി.എൽ ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ധോണി കളിക്കാനിറങ്ങുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. ഐ.പി.എൽ -ന് മുന്നോടിയായി മാർച്ച് 2 -ന് ധോണി പരിശീലനത്തിനായിറങ്ങും. ചെന്നൈ ടീമിന്റെ സി.ഇ.ഒ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാർച്ച് 2 ന് ടീമിലെ ഏതാനും താരങ്ങൾ മാത്രമാകും പരിശീലനം നടത്തുക. ടീമിലുൾപ്പെട്ട എല്ലാ താരങ്ങളെയും ചേർത്തുള്ള പരിശീലനം മാർച്ച് 19 ന് ആരംഭിക്കും.
ധോണിയെ സംബന്ധിച്ച് ഐ.പി.എൽ മത്സരങ്ങൾ നിർണ്ണായകമാണ്. ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള വഴി ഐ.പി.എല്ലോടെ തുറക്കപ്പെട്ടേക്കാം. കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലന്റിനോടേറ്റ തോൽവിക്ക് ശേഷം ധോണി ഇതുവരെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നില്ല.