2020-02-27 By Admin
മെൽബൺ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ന്യൂസിലാന്റിന് നാല് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. 34 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സുമടക്കം 46 റൺസെടുത്ത ഷിഫാലിയാണ് ഇന്ത്യൻ ടീമിലെയും കളിയിലെയും താരം. തുടർച്ചയായി മൂന്നാം മത്സരത്തിലും മികച്ച ബാറ്റിങ്ങാണ് ഷെഫാലി കാഴ്ചവച്ചത്.
ടോസ് നഷ്ട്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 133 റൺസ് നേടി. 134 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റേന്തിയ കിവീസ് പെൺപട ആറു വിക്കറ്റുകൾ നഷ്ടപ്പെട്ട് 129 റൺസുമായി പരാജയത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യൻ ടീമിൽ ബാറ്റിംഗ് നിരയിൽ ശോഭിക്കാൻ മറ്റാർക്കും കഴിഞ്ഞില്ല.
മറുപടി ബാറ്റിങ്ങിൽ കിവീസിന് അനുകൂലമായി കളി നീങ്ങുമെന്ന് തോന്നിയപ്പോൾ ഇന്ത്യൻ ബൗളർമാർ അവർക്ക് വിലങ്ങിട്ടു. എല്ലാവരും ന്യൂസിലന്റിനെതിരെ ഓരോ വിക്കറ്റുകൾ നേടി.