ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം; അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് കേന്ദ്രം

2020-03-12 By Admin

ന്യൂഡൽഹി: ഇന്ന് തുടങ്ങുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസ് രാജ്യത്താകമാനം പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിർദ്ദേശം. 

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഹിമാചൽ ക്രിക്കറ്റ് അസോസിയേഷനെ നിർദ്ദേശം അറിയിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ബി.സി.സി.ഐ പ്രതികരിച്ചു. 

മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. ഉച്ചക്ക് ഒന്നരക്കാണ് മത്സരം. 15 ന് ലക്‌നൗവിൽ വച്ച് രണ്ടാം മത്സരവും 18 ന് അവസാന മത്സരവും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||