2020-03-13 By Admin
ചെൽസി താരം ക്യാലം ഹഡ്സൺ ഒഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ചെൽസിയുടെ ക്ലബ് ജീവനക്കാരടക്കമുള്ളവർ നിരീക്ഷണത്തിലായിരിക്കുകയാണ്. സ്റ്റേഡിയവും അടച്ചിട്ടു. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ ചെൽസി തന്നെയാണ് പുറത്ത് വിട്ടത്.
ചെല്‍സി താരത്തിന് പുറമെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെഞ്ചമിന്‍ മെന്റിയും കൊറോണ സംശയത്തിന്റെ നിഴലിലാണ്. ഇതോടെ ഇന്ന് തന്നെ പ്രീമിയര്‍ ലീഗ് അടിയന്തര യോഗം കൂടും. ചിലപ്പോള്‍ പ്രീമിയര്‍ ലീഗ് താല്‍ക്കാലികമായി നിര്‍ത്തി വക്കും എന്നാണ് ഇപ്പോള്‍ അറിയുന്ന സൂചനകള്‍.
ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇറ്റലി.