2020-03-13 By Admin
കൊറോണ വൈറസ് രാജ്യത്താകമാനം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ തീയതി രണ്ടാഴ്ചത്തേക്ക് നേടിയതായി ബി.സി.സി.ഐ അറിയിച്ചു. ഏപ്രിൽ പതിനഞ്ച് മുതൽ മത്സരങ്ങൾ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ മാർച്ച് 29 നാണ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഐ.പി.എൽ മത്സരങ്ങളെ നേരത്തെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ വിദേശ താരങ്ങളുടെ കാര്യത്തിലും ആശങ്ക നിലനിന്നിരുന്നു. തീയതി നീട്ടിയത് സംബന്ധിച്ച ഔദ്യോഗികമായ തീരുമാനം ഉടനെയുണ്ടാകും.