2020-03-17 By Admin
ബെയ്ജിങ്: കൊറോണയുടെ പിടിയിൽ നിന്നും ചൈന പതിയെ മുക്തമാവുകയാണ്. കായിക മത്സരങ്ങൾ പുനരാരംഭിച്ചു. ബെയ്ജിങ് സർവകലാശാല നടത്തിയ ഇൻഡോർ അത്‌ലറ്റിക്‌സ് മീറ്റിലൂടെയാണ് ചൈന തിരിച്ച് വരവ് നടത്തിയത്.
കായികതാരങ്ങൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ കാണികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ചൈനയെ ഒന്നാകെ ഭീതിയിലേക്ക് തള്ളിവിട്ട വൈറസ് പതിയെ മടങ്ങുകയാണ്. ഈ അവസരത്തിലാണ് കായികലോകത്ത് പഴയതിനേക്കാൾ ഊർജസ്വലരാകാൻ ചൈന ശ്രമിക്കുന്നത്.
ഏപ്രില്‍ മാസം മുതല്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് ചൈനീസ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.