2020-03-17 By Admin
മലാഗ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സ്പാനിഷ് കോച്ച് ഫ്രാൻസിസ്കോ ഗാർസിയ(21) മരിച്ചു. സ്‌പെയ്‌നിലെ അത്‌ലറ്റിക്കോ പോര്‍ട്ടാഡ ആള്‍ട്ടയുടെ യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. മലാഗയിൽ കൊറോണ വൈറസ് ബാധ മൂലം മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗാർസിയ.
രക്താർബുദരോഗി കൂടിയായിരുന്ന ഗാർസിയ കൊറോണ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സ തേടിയതിന് പിന്നാലെ അദ്ദേഹത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
അനുദിനം നില വഷളായി വരുന്ന സാഹചര്യത്തിൽ സ്പെയിനുൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളെല്ലാം കായിക മത്സരങ്ങൾ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
content in Short : Spanish coach Francisco Garcia has died of Kovid19