2020-03-20 By Admin
കൊറോണ ലോകമെമ്പാടും വികസിക്കുന്ന സാഹചര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും മാറ്റിവച്ചു. ഏപ്രിൽ 30 വരെയാണ് നിലവിൽ മത്സരങ്ങൾ മാറ്റിവച്ചത്.
ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ നിയന്ത്രണ സമിതിയായ ദ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. പ്രീമിയര്‍ ലീഗ് ഉൾപ്പെടെ രാജ്യത്ത് നടക്കുന്ന എല്ലാ ഫുട്‌ബോള്‍ ടൂർണമെന്റുകളും ഏപ്രില്‍ 30 വരെ നീട്ടാനാണ് തീരുമാനമായിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫുട്‌ബോള്‍ ലീഗ്, വനിതാ സൂപ്പര്‍ ലീഗ് തുടങ്ങി ഇംഗ്ലണ്ടിലെ എല്ലാ പ്രൊഫഷണല്‍ ലീഗുകളും ഏപ്രില്‍ 4 വരെ നീട്ടാന്‍ കഴിഞ്ഞ ആഴ്ച്ചയില്‍ തീരുമാനമുണ്ടായിരുന്നു.
Content in Short : Covid-19:English Premier Leag postponed