2020-03-20 By Admin
കൊൽക്കത്ത: ഫുട്‍ബോൾ ലോകത്തെ ഇതിഹാസം പി.കെ ബാനർജി(83) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഫെബ്രുവരി ആറു മുതൽ കൊൽക്കത്തയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ് വരികയായിരുന്നു.
1962 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു പി.കെ ബാനർജി. 1958, 1962, 1966 എന്നിങ്ങനെ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസില്‍ ബാനര്‍ജി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1960 ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം നായകനായിരുന്നു അദ്ദേഹം.
ഇന്ത്യക്കായി 84 മത്സരങ്ങളിൽ നിന്നായി 64 ഗോളുകളാണ് അദ്ദേഹം നേടിയത്. ഏറ്റവും മികച്ച ഇന്ത്യൻ താരത്തിനുള്ള സെന്റനിയല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരം 2004 ൽ നൽകി ഫിഫ അദ്ദേഹത്തെ ആദരിച്ചു.