മാനസിക ആരോഗ്യത്തിന് ആയുർവേദ ഹെൽപ്പ് ഡെസ്‌ക്

2020-03-26 By Admin

കൊവിഡ്-19 ന്റെ സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഭാരതീയ ചികിത്സാവകുപ്പ് എല്ലാ ജില്ലകളിലും 'ഹലോ മൈ ഡിയർ ഡോക്ടർ' എന്ന ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചതായി ഡയറക്ടർ ഡോ. കെ.എസ് പ്രിയ അറിയിച്ചു. 

തിരുവനന്തപുരം ജില്ലയിൽ സേവനം ആവശ്യമുള്ളവർ 447963481, 9495148480,9400523425,9142417621 എന്നീ നമ്പറുകളിൽ വിളിക്കണം. വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പം കൂടിയാകുമ്പോൾ കൊറോണക്കാലം കഴിഞ്ഞാലും മനോവ്യഥ മാറാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് ഡോ. പ്രിയ പറഞ്ഞു. 

കൊറോണയെ അകറ്റാൻ മുൻകരുതലുകൾക്കൊപ്പം രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തണം. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി അയാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. 

കൊറോണ വ്യാപകമായതോടെ ജനങ്ങളുടെ ആകുലതകളും വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭാരതീയ ചികിത്സാവകുപ്പ് ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചത്.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||