2020-05-02 By Admin
ശരീരത്തെയും മനസിനെയും ഒരു പോലെ ഉന്മേഷമുള്ളതാക്കുന്നതിനും ആരോഗ്യത്തോടെ നിലനിർത്തുന്നതിനും ഉറക്കം ഒരു അവിഭാജ്യ ഘടകമാണ്. ശരിയായി ഉറക്കം ലഭ്യമായില്ലെങ്കിൽ ശരീരത്തെയും മനസിനെയും അത് ഒരുപോലെ ബാധിക്കും. ഇതാ നല്ല ഉറക്കത്തിനുള്ള മാർഗങ്ങൾ.
* സ്വസ്ഥമായതും വൃത്തിയുള്ളതുമായ ഇടമുണ്ടാകുക എന്നതാണ് ഉറക്കത്തിൽ പ്രധാനപ്പെട്ടത്. ഇതിൽ കിടക്ക തന്നെ വേണമെന്നില്ല. ശാന്തതയുള്ള ഏതിടവും ഉറങ്ങാനായി തിരഞ്ഞെടുക്കാം.
* പെട്ടെന്ന് ഉറക്കം ലഭിക്കാൻ മാനസികോല്ലാസം നൽകുന്ന പുസ്തകങ്ങൾ വായിക്കാം. ഇത് ഉറക്കത്തെ ക്ഷണിച്ച് വരുത്തുമെന്ന് പഠനങ്ങൾ പറയുന്നു
* മൊബൈലിലെ നീല വെളിച്ചം ഉറക്കം വരാനുള്ള തൃഷ്ണയെ വൈകിപ്പിക്കുന്നു. അതിനാൽ രാത്രി വൈകിയ മൊബൈലിന്റെ ഉപയോഗം ഒഴിവാക്കാം
* ഉണരുവാൻ ഒരു നിശ്ചിത സമയം സെറ്റ് ചെയ്യുക (വാരാന്ത്യങ്ങളിൽ പോലും ഒരേ സമയം പാലിക്കുക)
* വൈകുന്നേരം 5 മണിക്ക് ശേഷം വ്യായാമം ഒഴിവാക്കുക, ലഘുവായ അത്താഴം കഴിക്കുക.
* ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് പ്രാർത്ഥനക്കോ ധ്യാനത്തിനോ സമയം കണ്ടെത്തുക. ദീർഘ ജോലികൾ ചെയ്തതിന് ശേഷം ഉറങ്ങാൻ കിടക്കരുത്.
* ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് മുതൽ അടുത്ത പ്രഭാതം വരെ പുകവലി ഒഴിവാക്കുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഉത്തമം. ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം കഫീൻ പാനീയങ്ങൾ ഒഴിവാക്കുക.
* എല്ലാ ദിവസത്തിലും ഉറക്കത്തിൽ കൃത്യനിഷ്ഠ പാലിക്കുക. കൃത്യമായി സമയം നിശ്ചയിച്ച് ഉറങ്ങുന്നത് എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കും