2020-04-24 By Admin
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ചികിത്സ നൽകി ആയുർവേദ ഡോക്ടർമാർ. കഴക്കൂട്ടം മണ്ഡലത്തിലുള്ളവര്‍ക്കായാണ് ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്ന് ആയുര്‍വേദ മൊബൈല്‍ ക്ലിനിക് സംവിധാനം ഒരുക്കുന്നത്.
ആയുർവേദ ഡോക്ടർമാർ ഗൃഹസന്ദര്‍ശനം നടത്തി ചികിത്സ നടത്തുന്ന ‘ആയുര്‍വേദം അരികില്‍’ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. സേവനവും മരുന്നും തികച്ചും സൗജന്യമാണ്. രോഗികളെ കഴിവതും ഈ പ്രത്യേക സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് എത്തിക്കാതെ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
ലോക്ക്‌ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സേവനം ലഭിക്കുക. 9447103222, 9961230754, 9946698961 എന്നീ നമ്പരുകളില്‍ വിളിച്ചാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്.