2020-03-30 By Admin
എപ്പോഴും ശുചിത്വ ബോധത്തോടെ ഇരിക്കുക എന്നത് ആരോഗ്യത്തോടെയിരിക്കുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നായി പറയാറുണ്ട്. ഇപ്പോൾ കൊറോണ വൈറസ് വ്യാപനം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും നാം സുരക്ഷിതരാകണമെങ്കിൽ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നമുക്കറിയാം.
എന്നാൽ നഖങ്ങളുടെ കാര്യത്തിലും ഈ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നാണ് ബ്രിട്ടനിലെ ഒരു ബ്യൂട്ടി എക്സ്പെർട്ട് പറയുന്നത്. ശരീരത്തിൽ വളരെ എളുപ്പത്തിൽ അണുക്കൾക്ക് കയറിക്കൂടാൻ അവസരമൊരുക്കുന്ന ഒന്നാണ് കൈ-കാൽ വിരലുകൾ. ഇവ നന്നായി വെട്ടിയൊതുക്കി വൃത്തിയായി സൂക്ഷിച്ച് അണുക്കളെ തടയാനാണ് ഇവർ പറയുന്നത്.
ഭീതി നിറഞ്ഞ ഈ അവസ്ഥയിലും നഖങ്ങൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരും പറയുന്നത് കേൾക്കുന്നില്ലെന്നും അവർ പറയുന്നു. വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിവ നഖങ്ങളിലൂടെ ശരീരത്തിൽ കടക്കാൻ സാധ്യതയുള്ളതിനാൽ നഖം നീട്ടി വളർത്തുന്നതും നെയിൽ പോളിഷടക്കമുള്ളവ ഉപയോഗിക്കുന്നതും ഒഴിവാക്കാനാണ് ഇവർ നിർദ്ദേശിക്കുന്നത്.