2020-04-01 By Admin
ഫുട്‍ബോൾ നിരയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരം നെയ്മർ. എന്നാൽ മികച്ച താരമാണെങ്കിലും പകരം വെക്കാൻ ആളില്ലാത്ത താരമല്ല നെയ്‌മർ എന്ന് പ്രതികരിച്ചിരിക്കുകയാണ് ബ്രസീൽ ദേശീയ ടീം പരിശീലകൻ ടിറ്റെ.
നെയ്മര്‍ ടീമിന് ആവശ്യമുള്ള താരമാണ് എന്നാല്‍ പകരം വെക്കാന്‍ ആളില്ലാത്ത താരമാണെന്ന് താന്‍ കരുതുന്നില്ല എന്ന് ടിറ്റെ പറഞ്ഞു. നെയ്മറിന്റെ അസാന്നിധ്യത്തിലും കഴിഞ്ഞ കോപ അമേരിക്ക കിരീടം ടിറ്റെയുടെ കീഴില്‍ ബ്രസീൽ സ്വന്തമാക്കിയിരുന്നു. ഇതാകാം ടിറ്റെയുടെ പ്രതികരണത്തിന് പിന്നിലെ കാരണം.
എന്നാൽ നെയ്മര്‍ മികച്ച താരമാണെന്നും നെയ്മറിനെ പോലുള്ള താരങ്ങള്‍ ടീമില്‍ ഉള്ളത് ഗുണമാണെന്നും അദ്ദേഹം സമ്മതിക്കുന്നു. നെയ്മര്‍ ഗ്രൗണ്ടില്‍ എന്ത് ചെയ്യും എന്ന് എതിര്‍ ഡിഫന്‍ഡേഴ്സിന് മുന്‍കൂട്ടി കാണാന്‍ കഴിയില്ല. അത് ടീമിന് വലിയ നേട്ടമാണെന്നും ടിറ്റെ പറഞ്ഞു.
ബ്രസീലിനായി 101 മത്സരങ്ങളിൽ നിന്ന് 61 ഗോളുകൾ നേടിയ നെയ്മർ തന്റെ ദേശീയ ടീമിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമാണ്.