കൊറോണക്കാലം; ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്

2020-04-01 By Admin

സ്ത്രീകൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ഗർഭകാലം. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗർഭിണികൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ അശുപത്രി സന്ദർശനം കർശനമായും ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടാം.  ഗവ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി യാതൊരു സമ്പർക്കവും പുലർത്തരുത്. 

പനി, ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കേണ്ടതുണ്ട്. ലളിതമായ വ്യായാമങ്ങൾ, യോഗ എന്നിവ വീട്ടിൽ ഇരുന്ന് ചെയ്യുക. 

കൊവിഡ് ലക്ഷണങ്ങൾ ഉള്ളതായി സംശയമുണ്ടെങ്കിൽ ഗർഭിണികൾക്കുള്ള ക്ലിനിക്കിൽ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയോ ദിശ ഹെൽപ്പ് ലൈനിൽ (1056) വിളിക്കുകയോ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കണം.

സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങൾക്ക് വിളിക്കാം:
ഡോ. ശിവകുമാരി - 9497622682, ഡോ. സിദ്ധി - 9495148480, ഡോ. സിമി ദിവാൻ - 9895066994, ഡോ. ഈന - 8606802747, ഡോ. ബിന്ദു. പി.എസ് - 9447749093, ഡോ. രോഷ്‌നി - 7012311393, ഡോ. ബിനി കെ.ബി - 9895822936, ഡോ. പ്രബിഷ എം - 9447721344, ഡോ. അപർണ്ണ - 8281928963, ഡോ. ടിന്റു - 9446094412

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||