2020-04-03 By Admin
ബാഴ്‌സലോണയുടെ മുൻ താരം ജുവാൻ കാർലോസിന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്ന അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. 55 കാരനായ കാർലോസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിച്ച വിവരം.
1991 മുതൽ 1994 വരെയാണ് അദ്ദേഹം ബാഴ്‌സലോണ ടീമിൽ കളിച്ചിരുന്നത്. വല്ലഡോയിഡ് അക്കാദമിയുടെ വളർന്ന് വന്ന താരം നിലവിൽ പരിശീലകനായി പ്രവർത്തിച്ച് വരികയായിരുന്നു.