2020-04-04 By Admin
കൊറോണ പ്രതിസന്ധി മൂലം ഐ.പി.എൽ നടക്കുമോ എന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് റെയ്‌ന. ക്രിക്കറ്റിനേക്കാൾ ഇപ്പോൾ ഏറെ പ്രാധാന്യമുള്ളത് മനുഷ്യ ജീവിതവും ജീവനുമാണെന്നാണ് സുരേഷ് റെയ്‌ന പ്രതികരിച്ചത്.
നേരത്തെ തന്നെ ഉത്തർ പ്രദേശ് സർക്കാരിന്റേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് റെയ്‌ന 52 ലക്ഷം രൂപ നൽകിയിരുന്നു.
സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ പാലിക്കാതെ നമുക്ക് ഈ മഹാമാരിയിൽ നിന്നും മുക്തരാകാൻ കഴിയില്ല. ഐ.പി.എൽ നടത്തിയില്ലെങ്കിലും കുഴപ്പമില്ല. ജീവിതവും നിലവിലെ അവസ്ഥയും മെച്ചപ്പെടുമ്പോൾ ഐ.പി.എല്ലിനെ കുറിച്ച് നമുക്ക് ചിന്തിക്കാമെന്നും റെയ്‌ന പറഞ്ഞു.