2020-04-08 By Admin
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. 59 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്.
പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 35 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 24 ലക്ഷം രൂപയും വീതമാണ് നൽകിയിരിക്കുന്നത്. ബിസിസിഐയും പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 51 കോടി രൂപ നല്‍കിയിരുന്നു.
ഇത് കൂടാതെ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും അനുഷ്‌കയും ധോണിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.