2020-04-10 By Admin
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ഇന്ത്യ-പാകിസ്ഥാൻ പരമ്പര നടത്താമെന്ന അഭിപ്രായം പങ്കുവച്ച പാകിസ്ഥാൻ താരം ഷുഐബ് അക്തറിന് മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്.
ക്രിക്കറ്റ് മത്സരം നടത്തി പണമുണ്ടാക്കേണ്ട സാഹചര്യം ഇന്ത്യക്കില്ലെന്നാണ് കപിൽ ദേവ് പ്രതികരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരുവരും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തർ പറഞ്ഞത്.
എന്നാല്‍ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നാണ് കപിൽ ദേവ് വ്യക്തമാക്കിയത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയിരുന്നു.