2020-04-13 By Admin
കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ലിവർപൂൾ ഇതിഹാസം കെന്നി ഡാൽഗ്ലിഷ് ആശുപത്രി വിട്ടു. ഇദ്ദേഹത്തെ ഇന്‍ട്രാവൈനസ് ആന്‍റിബയോട്ടിക്കുകള്‍ ആവശ്യമുള്ള അണുബാധയുടെ ചികിത്സയ്ക്കായി ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതോടൊപ്പം കൊറോണയും സ്ഥിരീകരിച്ചിരുന്നു.
ഇപ്പോള്‍ താരം ആശുപതിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ സ്വയം ഐസൊലേഷനില്‍ സുഖം പ്രാപിക്കുകയാണ്. രോഗലക്ഷണങ്ങൾ ഒന്നും നിലവിൽ ഇല്ലെങ്കിലും കൊവിഡ് പോസിറ്റീവ് നേരത്തെ സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹത്തെ ഐസൊലേഷനിൽ തുടരാൻ നിർദ്ദേശിച്ചിട്ടുള്ളത്.