2020-04-14 By Admin
ബർലിൻ/മാഡ്രിഡ്: കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളായ ജർമ്മനിയും സ്പെയിനും നിയന്ത്രണങ്ങളിൽ ഭാഗീകമായി ഇളവുകൾ നൽകാൻ തീരുമാനിച്ചു.
ഉത്പാദനം, നിർമ്മാണം തുടങ്ങി ഏതാനും തൊഴിൽ മേഖലയിലുള്ളവർക്ക് കര്‍ശന സുരക്ഷാ നിബന്ധനകള്‍ക്കനുസൃതമായി വീണ്ടും ജോലിയാരംഭിക്കാനാണ് സ്പെയ്ന്‍ അനുമതി നൽകിയിട്ടുള്ളത്. ബാക്കിയുള്ളവർ വീടുകളിൽ തന്നെ തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സ്‌പെയിനിൽ തിങ്കളാഴ്ച 517 പേരാണ് മരിച്ചത്. ഞായറാഴ്ച 619 ആയിരുന്നു മരണസംഖ്യ. 17,756 പേരാണ് സ്‌പെയിനിൽ ഇതുവരെ രോഗബാധിതരായി മരണപ്പെട്ടത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജർമ്മനിയിൽ മരണനിരക്ക് കുറഞ്ഞ് വരികയാണ്. നിയന്ത്രണങ്ങള്‍ക്ക് ഘട്ടംഘട്ടമായി ഇളവനുവദിക്കാമെന്ന് ജര്‍മന്‍ അക്കാദമി ഓഫ് സയന്‍സസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ 2799 പേരാണ് ജര്‍മ്മനിയില്‍ മരിച്ചത്.