'130 കോടി ജനങ്ങളെ സന്തോഷിപ്പിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സിക്സ് നേടാൻ സച്ചിനെ അനുവദിക്കുമായിരുന്നു'

2020-04-16 By Admin

ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷുഐബ് അക്തർ. 

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12-13 തവണ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്നുള്ളത് ഇന്ത്യക്കാര്‍ ഓർക്കുന്നില്ലെന്ന് തോന്നുന്നു. സച്ചിന്‍ 2003 ഐസിസി ലോകകപ്പില്‍ തന്നെ സെഞ്ചൂറിയണില്‍ പോയിന്റിലൂടെ സിക്സര്‍ പറത്തിയത് മാത്രമേ ഓര്‍ക്കുകയുള്ളു, കാരണം അത് അവരെ സന്തോഷത്തിലാക്കുന്നതാണെന്ന് അക്തർ പറഞ്ഞു. 

130 കോടി ജനങ്ങളെ സച്ചിന്റെ ആ സിക്സർ സന്തോഷിപ്പിക്കുമെന്ന് ആ കാലത്ത് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ സിക്സർ നേടാൻ എന്നും അനുവദിക്കുമായിരുന്നു എന്നും അക്തർ പറയുന്നു. അന്നത്തെ മത്സരത്തിൽ 273 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇന്ത്യക്കായി ഇറങ്ങിയ ക്രിക്കറ്റ് ഇതിഹാസം 75 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്സും സഹിതം 98 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 

ഇന്നിംഗ്സിലെ 28 ആം ഓവറില്‍ തന്റെ ബൗളിംഗിലേക്ക് മടങ്ങിയെത്തിയ അക്തര്‍ സച്ചിനെ പുറത്താക്കിയപ്പോള്‍ സെഞ്ചുറി നേടാൻ കേവലം രണ്ട് റൺസ് മാത്രം ശേഷിക്കെയാണ് സച്ചിൻ ക്രീസ് വിടുന്നത്. ആ ദിനം ഇന്ത്യൻ ആരാധകർക്ക് മറക്കാൻ കഴിയാത്ത ഒന്നായിരുന്നു.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||