2020-04-20 By Admin
സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ എപ്പോഴും ശ്രമിച്ചിരുന്നുവെന്ന് ഓസ്‌ട്രേലിയയുടെ മുൻ ബൗളർ ജേസൺ ഗില്ലെസ്പി. ഇഷാന്ത് ശര്‍മ്മയുടെ ചോദ്യം ചോദിക്കാനുള്ള മനസ്സും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹവും തന്നില്‍ മതിപ്പുളവാക്കിയിരുന്നതായും താരം പറഞ്ഞു.
2018 ൽ ഗില്ലെസ്പി സസക്സില്‍ പരിശീലകനായിരിക്കുന്ന സമയത്ത് ഇഷാന്ത് ശര്‍മ്മ അവര്‍ക്ക് വേണ്ടി കളിച്ചിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ പ്രകടനത്തില്‍ സസക്സില്‍ എല്ലാ താരങ്ങള്‍ക്കും വലിയ മതിപ്പായിരുന്നെന്നും ഡ്രസിങ് റൂമില്‍ എല്ലാവർക്കും ഇഷാന്ത് ശര്‍മ്മ പ്രിയപ്പെട്ടവനായിരുന്നെന്നും ജേസൺ ഗില്ലെസ്പി പറഞ്ഞു.