2020-04-21 By Admin
ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ക്യാപ്റ്റൻ കൂൾ എന്നാണ് ധോണിക്ക് നൽകിയിരിക്കുന്ന വിശേഷണം തന്നെ. എന്നാൽ ഒരിക്കൽ കളിക്കളത്തിൽ ധോണിയുടെ കോപത്തിന് ഇരയാകേണ്ടി വന്ന അനുഭവത്തെ ഓർക്കുകയാണ് കുൽദീപ് യാദവ്.
2017 ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ കുശാൽ പെരേര കുൽദീപിനെതിരെ ബൗണ്ടറി പറത്തിയപ്പോൾ കീപ്പറായിരുന്ന ധോണി ഫീൽഡിംഗിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു. ഇത് ശ്രദ്ധിക്കാതെ പോയ കുൽദീപ് അടുത്ത പന്തിലും ബൗണ്ടറി അനുവദിച്ചു. ഇതോടെ ക്യാപ്റ്റൻ കൂളിന്റെ കയ്യിൽ നിന്നും ശകാരവർഷം തന്നെ കിട്ടി. 'ഞാനെന്താ പൊട്ടനാണോ ? 300 മത്സരം കളിച്ച ഞാൻ പറഞ്ഞാൽ നിനക്ക് കേൾക്കാൻ പറ്റില്ലേ ? ' എന്ന് പറഞ്ഞ് കൊണ്ടാണ് ധോണിയുടെ ശകാരം.
അപ്പോൾ ഒന്നും പറയാതെ നിന്ന കുൽദീപ് മത്സരശേഷം മടങ്ങുന്നതിനിടയിൽ ധോണിയോട് മാപ്പ് പറയുകയും ചെയ്തു. നേരത്തെ ഇതുപോലെ ആരോടെങ്കിലും ദേഷ്യപ്പെട്ടോ എന്ന കുൽദീപിന്റെ ചോദ്യത്തിന് കഴിഞ്ഞ 20 വർഷമായി ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ധോണിയുടെ മറുപടി.