2020-04-22 By Admin
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന എൽകോ ഷട്ടോരിയെ പുറത്താക്കി ക്ലബ്ബ്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. എല്‍കോ ഷട്ടോരിയുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും അദ്ദേഹത്തിന് മികച്ച ഭാവി നേർന്ന് കൊണ്ടുമാണ് ട്വീറ്റ്.
2019-20 സീസണില്‍ 18 കളികളില്‍ നിന്നും 19 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ആകെ നാല് മത്സരങ്ങളില്‍ മാത്രമാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്.
ഐ.എസ്.എല്ലില്‍ അവസാന സ്ഥാനങ്ങളിലായിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകനാണ് ഷട്ടോരി. എന്നാൽ പരിശീലകൻ എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച പ്രകടനമായിരുന്നില്ല ഷട്ടോരിയുടേത്.
ഷട്ടോരിയുടെ പകരക്കാരൻ ആരാണെന്നത് സംബന്ധിച്ച വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.